Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CPI

വിബി-ജി റാം ജി നിയമത്തിനെതിരേ നയസംവാദം നടത്തി എംപിമാർ

ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് നി​യ​മ​ത്തി​നു പ​ക​രം​ വ​ന്ന വി​ബി-​ജി റാം ​ജി നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഏ​ഴ് രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളി​ലെ എം​പി​മാ​ർ.

കാ​ർ​ഷി​ക, ഗ്രാ​മീ​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ സം​യു​ക്ത പ്ലാ​റ്റ്ഫോ​മും എ​ൻ​ആ​ർ​ഇ​ജി​എ സം​ഘ​ർ​ഷ് മോ​ർ​ച്ച​യും ന​ട​ത്തി​യ ന​യ​സം​വാ​ദ പ​രി​പാ​ടി​യി​ലാ​ണ് കോ​ണ്‍ഗ്ര​സ്, സി​പി​എം, സി​പി​ഐ, സി​പി​ഐ (എം​എ​ൽ), ആ​ർ​ജെ​ഡി, ഡി​എം​കെ, ഭാ​ര​ത് ആ​ദി​വാ​സി പാ​ർ​ട്ടി എ​ന്നീ പാ​ർ​ട്ടി​ക​ളി​ലെ എം​പി​മാ​ർ നി​ല​പാ​ട​റി​യി​ച്ച​ത്.

തൊ​ഴി​ലു​റ​പ്പ് നി​യ​മം ത​ങ്ങ​ൾ​ക്ക് വേ​ത​നം ന​ൽ​കി​യി​രു​ന്നു​വെ​ന്നും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും മ​രു​ന്നി​നും ആ​ഹാ​ര​ത്തി​നു​മാ​യി ആ ​വേ​ത​ന​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ വ​ന്ന വ​നി​താ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ഗ്രാ​മ​സ​ഭ​ക​ളു​ടെ​യും പ​ങ്കി​നെ പു​തി​യ നി​യ​മം ഗ​ണ്യ​മാ​യി ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ ചൂ​ണ്ടിക്കാട്ടി.

ഗ്രാ​മീ​ണ കു​ടും​ബ​ത്തി​ന് 200 തൊ​ഴി​ൽ ദി​ന​ങ്ങ​ളെ​ങ്കി​ലും ഉ​റ​പ്പു​ന​ൽ​കു​ക, പ​ണ​പ്പെ​രു​പ്പ​ത്തി​ന് അ​നു​സൃ​ത​മാ​യി പ്ര​തി​വ​ർ​ഷം 700 രൂ​പ​യു​ടെ കു​റ​ഞ്ഞ വേ​ത​നം ഉ​റ​പ്പാ​ക്കു​ക, ഹാ​ജ​ർ, വേ​ത​ന പേ​യ്മെ​ന്‍റു​ക​ൾ എ​ന്നി​വ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കു​ന്ന സ്വ​ഭാ​വ​മു​ള്ള​തി​നാ​ൽ ഇ​വ പി​ൻ​വ​ലി​ക്കു​ക ഗ്രാ​മീ​ണ തൊ​ഴി​ൽ പ​ദ്ധ​തി​ക​ളു​ടെ ആ​സൂ​ത്ര​ണം, നി​ർ​വ​ഹ​ണം, നി​രീ​ക്ഷ​ണം എ​ന്നി​വ​യി​ൽ കേ​ന്ദ്ര​പ​ങ്കാ​ളി​ക​ളാ​യി ഗ്രാ​മ​സ​ഭ​ക​ളു​ടെ പ​ങ്ക് പു​നഃ​സ്ഥാ​പി​ക്കു​ക​യും ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്നി​വ​യാ​ണ് സം​യു​ക്ത പ്ലാ​റ്റ്ഫോ​മി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ.

ഡി.​ രാ​ജ, ശി​വ​ദാ​സ​ൻ, ജ്യോ​തി​മ​ണി, ശ​ശി​കാ​ന്ത് സെ​ന്തി​ൽ, മ​നോ​ജ് ഝാ, ​അ​മ്ര റാം, ​രാ​ജ്കു​മാ​ർ റൗ​ട്ട്, അ​രു​ണ്‍ നെ​ഹ്റു, സ​ഞ്ജ​യ് യാ​ദ​വ്, രാ​ജാ റാം ​സിം​ഗ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

'സിപിഐ ചതിയൻ ചന്തു, എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുന്നു': വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചതിയൻ ചന്തുമാരാണ് സിപിഐയെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ സര്‍ക്കാരിനെ തള്ളിപ്പറയുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണെന്നും പുറത്തല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വര്‍ക്കല ശിവഗിരി മഠത്തിന്‍റെ വാര്‍ഷിക പരിപാടിക്കുശേഷം മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രിക്കൊപ്പം കാറിൽ കയറിയതിൽ എന്താണ് തെറ്റെന്നും വെള്ളാപ്പള്ളി ചോദിച്ചു. താൻ അയിത്ത ജാതിക്കാരനാണോയെന്നും ഉയര്‍ന്ന ജാതിക്കാരൻ കയറിയെങ്കിൽ നിങ്ങള്‍ പ്രശ്നമാക്കുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. മൂന്നാമതും പിണറായി തന്നെ അധികാരത്തിൽ വരുമെന്നും ഇനിയും അത് പറയാൻ തയാറാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

അതേസമയം, മലപ്പുറം പരാമര്‍ശത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങളോട് വെള്ളാപ്പള്ളി ക്ഷുഭിതനായി. മൈക്ക് തട്ടി മാറ്റിയശേഷം അവിടെ നിന്ന് വെള്ളാപ്പള്ളി കാറിൽ കയറിപോവുകയായിരുന്നു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി; സി​പി​എ​മ്മി​നെ ത​ള്ളി സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ സി​പി​എ​മ്മി​ന്‍റെ നി​ല​പാ​ടു​ക​ളെ ത​ള്ളി സി​പി​ഐ. സി​പി​എം വ​സ്തു​ത​ക​ൾ മ​റ​ച്ച് വെ​യ്ക്കു​ക​യാ​ണ്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യി. ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​വും തി​രി​ച്ച​ടി​യാ​യി​യെ​ന്ന് സി​പി​ഐ വി​ല​യി​രു​ത്തി.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് സി​പി​ഐ ഇ​തി​നെ എ​തി​ർ​ത്ത് രം​ഗ​ത്തെ​ത്തി​യ​ത്. പ​ത്മ​കു​മാ​റി​നെ സം​ര​ക്ഷി​ച്ച​ത് തി​രി​ച്ച​ടി​യാ​യി. സി​പി​ഐ എ​ക്സി​ക്യൂ​ട്ടീ​വി​ലാ​ണ് സി​പി​എ​മ്മി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന​പ്പോ​ൾ കോ​ൺ​ഗ്ര​സ് ന​ട​പ​ടി​യെ​ടു​ത്തു. പ​ത്മ​കു​മാ​റി​നെ​തി​രെ സി​പി​എം എ​ന്ത് ന​ട​പ​ടി​യെ​ടു​ത്തു. സി​പി​എം ന്യാ​യീ​ക​ര​ണ​ങ്ങ​ൾ നി​ര​ത്തി പ​ത്മ​കു​മാ​റി​നെ സം​ര​ക്ഷി​ച്ചെ​ന്നും സി​പി​ഐ എ​ക്സി​ക്യൂ​ട്ടീ​വി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

ഞാ​യ​റാ​ഴ്ച ചേർന്ന സി​പി​എം യോ​ഗ​ത്തി​ലും ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​യും പ​ത്മ​കു​മാ​റി​നെ​തി​രെ ന‌​ട​പ​ടി​യെ​ടു​ക്കാ​ത്ത​തും തി​രി​ച്ച​ടി​യാ​യെ​ന്ന് വി​ല​യി​രു​ത്തി​യി​രു​ന്നു.

Kerala

സി​പി​ഐ നേ​തൃ​ത്വ​ത്തി​ന് വ​ഴി​തെ​റ്റി; സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ചെ​ന്ന് കെ.​കെ.​ശി​വ​രാ​മ​ന്‍

 ഇ​ടു​ക്കി: സി​പി​ഐ നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച് മു​ന്‍ ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​ശി​വ​രാ​മ​ന്‍. നേ​തൃ​ത്വ​ത്തി​ന് വ​ഴി​തെ​റ്റി. സം​ഘ​ട​നാ സം​വി​ധാ​നം ആ​കെ ത​ക​ർ​ന്നു.

സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ത്യം പ​റ​യു​മ്പോ​ൾ ചി​ല​ർ പ്ര​കോ​പി​ത​രാ​കു​ന്ന​ത് എ​ന്തു കൊ​ണ്ടെ​ന്ന് അ​റി​യി​ല്ല. ത​നി​ക്ക് ഒ​രു ഇ​ട​മി​ല്ലെ​ന്ന് ബോ​ധ്യ​മാ​യി.​അ​തി​നാ​ലാ​ണ് പി​ന്മാ​റു​ന്ന​ത്.

ന​ട​പ​ടി ഭ​യ​ക്കു​ന്നി​ല്ല. പാ​ർ​ട്ടി അ​നു​വ​ദി​ക്കു​മെ​ങ്കി​ൽ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​നാ​യി തു​ട​രും. ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പൂ​ർ​വ കാ​ല ച​രി​ത്രം അ​റി​യാം. പാ​ർ​ട്ടി​ക്ക് സ്വ​ന്തം വ്യ​ക്തി​ത്വം ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ക​ഴി​യ​ണം. ത​ന്‍റെ തീ​രു​മാ​നം ജ​നം ച​ർ​ച്ച​ചെ​യ്യ​ട്ടെ.

സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ടു​ക്കി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്നി​ല്ല. ഇ​ടു​ക്കി​യി​ലെ കൈ​യേ​റ്റ വി​ഷ​യ​ത്തി​ൽ തു​റ​ന്ന നി​ല​പാ​ട് എ​ടു​ക്കാ​ൻ പാ​ർ​ട്ടി​ക്ക് ക​ഴി​യു​ന്നി​ല്ല. പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യോ​ട് പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്.

അ​ത് ഇ​തു​വ​രെ ഉ​ണ്ടാ​യി​ല്ല. ക​മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി പോ​കേ​ണ്ട വ​ഴി​യി​ലൂ​ടെ അ​ല്ല ഇ​പ്പോ​ൾ പോ​കു​ന്ന​ത്. സി​പി​ഐ​യി​ൽ കു​റെ കാ​ല​മാ​യി വി​മ​ർ​ശ​ന​വും സ്വ​യം വി​മ​ർ​ശ​ന​വു​മി​ല്ല. ഇ​ടു​ക്കി ജി​ല്ല​യി​ൽ പാ​ർ​ട്ടി ത​ക​ർ​ന്നെ​ന്നും കെ.​കെ. ശി​വ​രാ​മ​ൻ തു​റ​ന്ന​ടി​ച്ചു.

 

 

 

Kerala

സ്ത്രീ​യെ ഉ​പ​ഭോ​ഗ​വ​സ്തു​വാ​യി ആ​ര് ക​ണ്ടാ​ലും തെ​റ്റാ​ണ്; രാ​ഹു​ൽ രാ​ജി വെ​യ്ക്ക​ണം: ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ സ്ഥാ​നം രാ​ജി വെ​യ്ക്ക​ണ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. സ്ത്രീ​യെ ഉ​പ​ഭോ​ഗ​വ​സ്തു​വാ​യി ആ​ര് ക​ണ്ടാ​ലും തെ​റ്റാ​ണ്.

തെ​റ്റ് നി​ര​ന്ത​രം ആ​വ​ർ​ത്തി​ക്കു​ന്ന നേ​താ​വ് അ​തൊ​രു നേ​ട്ട​മാ​യി കൊ​ണ്ടാ​ടു​ക​യാ​ണ്. യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ രാ​ഹു​ലി​നെ വാ​ഴ്ത്തു​ക​യാ​ണ്. കോ​ൺ​ഗ്ര​സ് ചെ​ന്ന് പ​തി​ച്ചി​രി​ക്കു​ന്ന അ​പ​ച​യ​ത്തി​ന്‍റെ​യും ധാ​ർ​മി​ക ത​ക​ർ​ച്ച​യു​ടെ​യും പ്ര​തീ​ക​മാ​ണ് ആ ​നേ​താ​ക്ക​ന്മാ​ർ.

കോ​ൺ​ഗ്ര​സ് ഒ​രു​പാ​ട് മാ​റി​പ്പോ​യി. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഗാ​ന്ധി​യെ​യും നെ​ഹ്‌​റു​വി​നെ​യും മ​റ​ന്നു​വെ​ന്നും ബി​നോ​യ് വി​ശ്വം കൂ‌‌​ട്ടി​ച്ചേ​ർ​ത്തു.

 

 

 

 

 

Kerala

പ​ത്രി​ക ന​ൽ​കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് സ്ഥാ​നാ​ർ​ഥി മു​ങ്ങി; വെ​ട്ടി​ലാ​യി സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: പ​ത്രി​ക ന​ൽ​കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് സ്ഥാ​നാ​ർ​ഥി മു​ങ്ങി​യ​തോ​ടെ ത​ല​സ്ഥാ​ന​ത്തെ സി​പി​ഐ നേ​തൃ​ത്വം വെ​ട്ടി​ലാ​യി. ഊ​രു​ട്ട​മ്പ​ലം വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി​യാ​യി തീ​രു​മാ​നി​ച്ച ജോ​സാ​ണ് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ കു​റു​പ്പി​ട്ട​ശേ​ഷം മു​ങ്ങി​യ​ത്.

തു​ട​ർ​ന്ന് ജോ​സി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കി​ട്ടി​യി​ല്ല. നി​ല​വി​ൽ സ്ഥാ​നാ​ർ​ഥി ഒ​ളി​വി​ലെ​ന്നാ​ണ് സൂ​ച​ന. തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് സ​ഹ​ക​ര​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ജോ​സ് പ​രാ​തി പ​റ​ഞ്ഞി​രു​ന്നു.

ജോ​സി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ സി​പി​ഐ​യി​ലും എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു. ആ​ർ​ക്കും ഒ​റ്റ​യ്ക്ക് ഒ​രു യു​ദ്ധം വി​ജ​യി​ക്കാ​നാ​വി​ല്ല. സ്ഥാ​നാ​ർ​ഥി​യാ​യ​പ്പോ​ൾ ത​ന്നെ പാ​ർ​ട്ടി​യി​ൽ ഒ​റ്റ​പ്പെ​ട്ടു. എ​ല്ലാ​വ​രും കൂ​ട്ടാ​യി ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ച്ചാ​ൽ പോ​ലും ജാ​തീ​യ​മാ​യ ധ്രു​വീ​ക​ര​ണ​മു​ണ്ടാ​യാ​ൽ വി​ജ​യം അ​സാ​ധ്യ​മാ​കും.

നോ​മി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​നു മു​മ്പ് ഇ​ത് പ​റ​യു​ന്ന​ത് പാ​ർ​ട്ടി​യോ​ട് കാ​ട്ടു​ന്ന ച​തി​യാ​ണെ​ന്ന​റി​യാം. എ​ങ്കി​ലും ഇ​നി​യും വൈ​കി​യി​ട്ടി​ല്ല എ​ന്ന​തു കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ ത​ന്നെ അ​റി​യി​ക്കു​ന്ന​ത്. മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന് പി​ൻ​മാ​റു​ക​യാ​ണെ​ന്നും വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

 

 

 

Kerala

എ​ല്‍​ഡി​എ​ഫി​ല്‍ ഭി​ന്ന​ത; തൃ​ക്കാ​ക്ക​ര​യി​ല്‍ സി​പി​ഐ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കും

കൊ​ച്ചി: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ എ​ല്‍​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​ന​ത്തി​ല്‍ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു. ന​ഗ​ര​സ​ഭ​യി​ല്‍ സി​പി​ഐ ത​നി​ച്ച് മ​ത്സ​രി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. സി​പി​ഐ​യു​ടെ ര​ണ്ട് സി​റ്റിം​ഗ് വാ​ർ​ഡു​ക​ൾ വി​ട്ടു​ന​ല്‍​കാ​ന്‍ സി​പി​എം ത​യാ​റാ​യി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​പി​ഐ നി​ല​പാ​ട് ക​ടു​പ്പി​ക്കു​ന്ന​ത്.

15 മു​ത​ല്‍ 20 വാ​ര്‍​ഡു​ക​ളി​ല്‍ സ്വ​ന്തം സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്താ​നാ​ണ് സി​പി​ഐ​യു​ടെ നീ​ക്കം. ന​ഗ​ര സ​ഭ​യി​ലെ സി​പി​ഐ​യു​ടെ സി​റ്റിം​ഗ് വാ​ര്‍​ഡു​ക​ളാ​യ സ​ഹ​ക​ര​ണ റോ​ഡ്, ഹെ​ല്‍​ത്ത് സെ​ന്റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സി​പി​എം ഏ​ക​പ​ക്ഷീ​യ​മാ​യി സ്ഥാ​നാ​ര്‍​ഥി​ക​ളെ തീ​രു​മാ​നി​ച്ചെ​ന്നാ​ണ് സി​പി​ഐ​യു​ടെ പ​രാ​തി.

ക​ഴി​ഞ്ഞ ത​വ​ണ കോ​ണ്‍​ഗ്ര​സ് വി​മ​ത​നാ​യി വി​ജ​യി​ച്ച് പി​ന്നീ​ട് എ​ല്‍​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യ പി.​സി. മ​നൂ​പി​നെ ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ വാ​ര്‍​ഡി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യി നി​ശ്ച​യി​ച്ച​ത്. പാ​ര്‍​ട്ടി ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം ജി​ജോ ചി​ങ്ങം​ത​റ​യെ സ​ഹ​ക​ര​ണ റോ​ഡി​ലും സ്ഥാ​നാ​ര്‍​ഥി​യാ​ക്കാ​നാ​ണ് സി​പി​എ​മ്മി​ന്‍റെ നീ​ക്കം.

Kerala

കേ​ന്ദ്ര ഫ​ണ്ട് ആ​രു​ടെ​യും ഔ​ദാ​ര്യ​മ​ല്ല, കേ​ര​ള​ത്തി​ന്‍റെ അ​വ​കാ​ശം: വിദ്യാഭ്യാസമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ വീ​ണ്ടും പ്ര​തി​ക​ര​ണ​വു​മാ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ വ​ഴി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന ഫ​ണ്ട് കേ​ര​ള​ത്തി​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്ന് ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

കേ​ന്ദ്ര ഫ​ണ്ട് ആ​രു​ടെ​യും ഔ​ദാ​ര്യ​മ​ല്ല. ഈ ​ഫ​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ, പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി​യാ​ണ്. ഈ ​ഫ​ണ്ടി​നാ​യി ശ്ര​മി​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ക​ട​മ​യും ജ​ന​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പു​വ​യ്ക്കാ​നു​ള്ള ആ​ദ്യ​ഘ​ട്ട ശ്ര​മം പോ​ലും സം​സ്ഥാ​ന താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ്. ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ നി​യ​മ​ങ്ങ​ൾ​ക്കും പാ​ഠ്യ​പ​ദ്ധ​തി​ക്കും എ​തി​ര​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ൾ മാ​ത്രം സ്വീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​ത്.

വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ​ത​യും പു​രോ​ഗ​മ​ന സ്വ​ഭാ​വ​വും കാ​ത്തു​സൂ​ക്ഷി​ക്കു​ക എ​ന്ന​ത് ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ അ​ടി​യു​റ​ച്ച നി​ല​പാ​ടാ​ണ്. അ​തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ല. കേ​ര​ള​ത്തി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ഒ​രു പ​ദ്ധ​തി​യെ ആ​ശ്ര​യി​ച്ച​ല്ല മു​ന്നോ​ട്ട് പോ​കു​ന്ന​ത്. അ​ത് ന​മ്മു​ടെ ന​യ​മാ​ണ്. ഈ ​ന​യം ശ​ക്തി​പ്പെ​ടു​ത്താ​ൻ സം​സ്ഥാ​ന​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട എ​ല്ലാ ഫ​ണ്ടു​ക​ളും നേ​ടാ​ൻ ഇ​നി​യും ശ്ര​മി​ക്കു​മെ​ന്നും ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി.

Kerala

ശി​വ​ൻ​കു​ട്ടി പ്ര​കോ​പി​ത​നാ​കാ​ൻ കാ​ര​ണം അ​റി​യി​ല്ല; പ്ര​കോ​പ​നം ഉ​ണ്ടാ​ക്കാ​ൻ താ​നി​ല്ലെ​ന്ന് ബി​നോ​യ് വി​ശ്വം

 തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ്ര​കോ​പി​ത​നാ​കാ​ൻ എ​ന്താ​ണ് കാ​ര​ണ​മെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. പ്ര​കോ​പ​നം ഉ​ണ്ടാ​ക്കാ​നോ പ്ര​കോ​പി​ത​നാ​ക്കാ​നോ താ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്എ​സ്കെ ഫ​ണ്ട് കി​ട്ടാ​തി​രു​ന്നാ​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ത​നി​ക്കി​ല്ലെ​ന്ന് ശി​വ​ൻ​കു​ട്ടി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ബി​നോ​യ് വി​ശ്വം.

പി​എം ശ്രീ​യെ പ​റ്റി ശി​വ​ൻ​കു​ട്ടി​യെ പ​ഠി​പ്പി​ക്കാ​ൻ താ​ൻ ആ​ള​ല്ല. പി​എം ശ്രീ​യെ സം​ബ​ന്ധി​ച്ചു​ള്ള ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യം ശി​വ​ൻ​കു​ട്ടി​യെ പ​ഠി​പ്പി​ക്കാ​ൻ ത​ന്നെ​ക്കാ​ളും അ​വ​കാ​ശ​മു​ള്ള​ത് എം.​എ. ബേ​ബി​ക്കും എം.​വി. ഗോ​വി​ന്ദ​നു​മാ​ണ്. അ​വ​ർ പ​ഠി​പ്പി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​എം ശ്രീ​യി​ലൂ​ടെ ആ​ർ​എ​സ്എ​സി​ന്‍റെ വി​ദ്യാ​ഭ്യാ​സ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കാ​നു​ള്ള നീ​ക്കം, അ​തി​നെ​പ്പ​റ്റി​യു​ള്ള ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ശ​രി​യെ​ന്താ​ണെ​ന്ന് താ​ൻ പ​ഠി​പ്പി​ക്കു​ന്നി​ല്ല. അ​ത് പ​ഠി​പ്പി​ക്കാ​ൻ സി​പി​എ​മ്മി​ന്‍റെ നേ​താ​ക്ക​ന്മാ​രു​ണ്ട്.

പി​എം ശ്രീ​യും എ​സ്എ​സ്കെ​യും ര​ണ്ടും ഒ​ന്ന​ല്ല. ര​ണ്ടും കൂ​ട്ടി​ക്ക​ല​ർ​ത്തു​ന്ന​ത് ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ​മാ​ണ്. അ​ത​ല്ല എ​ൽ​ഡി​എ​ഫ് രാ​ഷ്ട്രീ​യം. എ​സ്എ​സ്കെ ഫ​ണ്ട് ല​ഭി​ക്കാ​ൻ ന​മു​ക്ക് അ​വ​കാ​ശ​മു​ണ്ട്. എ​സ്എ​സ്കെ ഫ​ണ്ട് ത​ട്ടി​പ​റി​ക്കാ​ൻ കേ​ന്ദ്രം ശ്ര​മി​ച്ചാ​ൽ അ​തി​നെ ഇ​ട​തു​പ​ക്ഷം നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും എ​തി​ർ​ക്കു​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

പി​എം ശ്രീ​യെ സം​ബ​ന്ധി​ച്ച ജ​യ​പ​രാ​ജ​യം അ​ള​ക്കാ​ൻ സി​പി​ഐ ഇ​ല്ല. ഇ​ത് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്നാ​ണ് താ​ൻ നേ​ര​ത്തെ ത​ന്നെ പ​റ​ഞ്ഞി​രു​ന്ന​ത്. ഈ ​ക​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ കാ​ര്യ​വും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ വി​ജ​യ​മാ​ണ്.

എ​ൽ​ഡി​എ​ഫ് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നോ അ​ടി​ത്ത​റ​യ്ക്കോ ഭം​ഗം വ​രു​ന്ന​ത് ഒ​ന്നും ചെ​യ്യി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

എ​സ്എ​സ്കെ ഫ​ണ്ട് കി​ട്ടാ​തി​രു​ന്നാ​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ത​നി​ക്കി​ല്ലെ​ന്ന് വി. ​ശി​വ​ൻ​കു​ട്ടി

 

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സി​പി​ഐ​ക്ക് മ​റു​പ​ടി​യു​മാ​യി വി​ദ്യാ​ഭ്യാ​സമ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. എ​സ്എ​സ്കെ ഫ​ണ്ട് ഇ​നി കി​ട്ടാ​തി​രു​ന്നാ​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്ക് ഇ​ല്ലെ​ന്ന് വി. ​ശി​വ​ൻ​കു​ട്ടി.

ഉ​ത്ത​ര​വാ​ദി​ത്വം ആ​രെ​ങ്കി​ലും ഏ​റ്റെ​ടു​ത്തോ​ട്ടെ. ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ പ​രാ​മ​ർ​ശം വി​ര​ൽ ചൂ​ണ്ടു​ന്ന​ത് എ​ങ്ങോ​ട്ടാ​ണെ​ന്ന് വ്യ​ക്ത​മാ​ണ്. മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി​യെ പോ​ലും ബി​നോ​യ് വി​ശ്വം പു​ച്ഛ​ത്തോ​ടെ​യാ​ണ് ക​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​തെ​ങ്കി​ലും കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഇ​ട​തു​പ​ക്ഷ ആ​ശ​യം പ​ഠി​ക്കേ​ണ്ട ഗ​തി​കേ​ട് സി​പി​എ​മ്മി​ന് ഇ​ല്ല. ആ​ർ​എ​സ്എ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഞ​ങ്ങ​ൾ മാ​ത്ര​മേ ഉ​ള്ളൂ​വെ​ന്ന് ചി​ല​ർ വ​രു​ത്തി​ത്തീ​ർ​ക്കു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ആ​യ​തി​നാ​ൽ കൂ​ടു​ത​ൽ ഒ​ന്നും പ​റ​യു​ന്നി​ല്ലെ​ന്നും ശി​വ​ൻ​കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

NRI

സ​ർ​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​പ​ക്ഷം ഭ​യ​ക്കു​ന്നു: മു​ഹ​മ്മ​ദ് മൊ​ഹി​സി​ൻ

ദ​മാം: കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ജ​ന​ക്ഷേ​മ​പ​ദ്ധ​തി​ക​ളെ പ്ര​തി​പ​ക്ഷം ഭ​യ​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് അ​തി​ദാ​രി​ദ്ര്യ​നി​ർമാ​ർ​ജ​ന പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രേയു​ള്ള അ​വ​രു​ടെ പ്ര​സ്താ​വ​ന​ക​ളെ​ന്ന് മു​ഹ​മ്മ​ദ് മൊ​ഹി​സി​ൻ എംഎ​ൽ​എ.

ദ​മാമി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ൾ ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും കേ​ര​ള സ​ർ​ക്കാ​റി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളും ആ​ശാ​വ​ർ​ക്ക​ർ​മാ​ർ അ​ട​ക്ക​മു​ള്ള വി​വി​ധ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ഒ​ത്തു​ചേ​ർ​ന്നു ന​ട​ത്തി പൂ​ർ​ത്തി​യാ​ക്കി​യ ഒ​രു വ​ലി​യൊ​രു പ്രൊ​ജ​ക്റ്റാ​ണ് അ​തി​ദാ​രി​ദ്ര്യ നി​ർമാ​ർ​ജ്ജ​ന പ​ദ്ധ​തി.

 

Kerala

ശ്രീ​നാ​ദേ​വി​യു​ടെ രാ​ജി സി​പി​ഐ നേ​തൃ​ത്വ​ത്തി​നു വെ​ല്ലു​വി​ളി; കോ​ണ്‍​ഗ്ര​സി​ലേ​ക്കെ​ന്നു സൂ​ച​ന

പ​ത്ത​നം​തി​ട്ട: എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന സ​മി​തി​യം​ഗ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​രു​ന്ന ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ രാ​ജി സി​പി​ഐ നേ​തൃ​ത്വ​ത്തി​നു വെ​ല്ലു​വി​ളി​യാ​കും. തു​ട​ര്‍​ന്ന് ഏ​തു രാ​ഷ്്ട്രീ​യ​ക​ക്ഷി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മാ​യി​ലെ​ന്നു പ​റ​ഞ്ഞു​വെ​ങ്കി​ലും കോ​ണ്‍​ഗ്ര​സി​ലേ​ക്കെ​ന്നാ​ണു സൂ​ച​ന.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ത്വം രാ​ജി​വ​ച്ച​തി​നൊ​പ്പം സി​പി​ഐ​യി​ല്‍ ഇ​നി താ​നു​ണ്ടാ​വി​ല്ലെ​ന്നും ശ്രീ​നാ​ദേ​വി പ​റ​ഞ്ഞു. ശ്രീ​നാ​ദേ​വി​യു​ടെ പാ​ര്‍​ട്ടി അം​ഗ​ത്വം പു​തു​ക്കി​യി​രു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി ഘ​ട​ക​ങ്ങ​ള്‍​ക്കു ന​ല്‍​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

പാ​ര്‍​ട്ടി നേ​തൃ​ത്വ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ​ഭി​ന്ന​ത​യാ​ണു രാ​ജി​ക്കു കാ​ര​ണ​മാ​യ​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എ.​പി. ജ​യ​നെ​തി​രേ പാ​ര്‍​ട്ടി ഘ​ട​ക​ങ്ങ​ളി​ല്‍ ശ്രീ​നാ​ദേ​വി പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് ഇ​വ​രു​മാ​യി സി​പി​ഐ നേ​തൃ​ത്വം അ​ക​ന്ന​ത്. ജ​യ​ന്‍ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദി​ച്ചു​വെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ജ​യ​ന് പാ​ര്‍​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​നം ന​ഷ്ട​പ്പെ​ടു​ക​യു​മു​ണ്ടാ​യി.

പാ​ര്‍​ട്ടി ഘ​ട​ക​ങ്ങ​ളി​ല്‍ നി​ന്നു നേ​രി​ട്ട അ​വ​ഗ​ണ​ന​യും അ​വ​ഹേ​ള​ന​വു​മാ​ണ് രാ​ജി​ക്കു കാ​ര​ണ​മെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു. എ​ഐ​വൈ​എ​ഫി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ത​സ്തി​ക​യി​ല്‍ താ​നു​ണ്ടാ​യി​ട്ടും ത​ന്നെ അ​റി​യി​ല്ലെ​ന്ന ത​ര​ത്തി​ല്‍ സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം പ്ര​സ്താ​വ​ന ന​ട​ത്തി​യി​രു​ന്നു.

പാ​ര്‍​ട്ടി​സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ഒ​രു ക്ഷ​ണി​താ​വാ​യി പോ​ലും ത​ന്നെ പ​ങ്കെ​ടു​പ്പി​ച്ചി​ല്ല. പി​ന്നീ​ട് പാ​ര്‍​ട്ടി അം​ഗ​ത​വും ന​ഷ്ട​മാ​ക്കി. ഇ​തു പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും നേ​തൃ​ത്വം അ​നു​വ​ദി​ച്ചി​ട്ടി​ല്ല. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നും ക​ണ്‍​ട്രോ​ള്‍ ക​മ്മീ​ഷ​നും ജി​ല്ലാ​സെ​ക്ര​ട്ട​റി​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

മാ​നു​ഷി​ക​പ​രി​ഗ​ണ​ന​യി​ലൂ​ന്നി​യ സം​ര​ക്ഷ​ണം നേ​തൃ​ത്വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് എ​ന്ന​തു​പോ​ലും മ​റ​ന്നു​കൊ​ണ്ടു​ള്ള സി​പി​ഐ നേ​താ​ക്ക​ളു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​നം അ​പ​മാ​ന​വും അ​വ​ഗ​ണ​ന​യു​മാ​ണു ത​ന്ന​ത്.

പാ​ര്‍​ട്ടി​യി​ലെ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സ്ഥാ​ന​ത്തി​രു​ന്ന ഒ​രാ​ളു​ടെ അ​ഴി​മ​തി താ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി ന​ല്‍​കി​യ പ​രാ​തി വി​വി​ധ ത​ല​ങ്ങ​ളി​ല്‍ അ​ന്വേ​ഷി​ച്ച് ശ​രി​യെ​ന്ന് ക​ണ്ട് പാ​ര്‍​ട്ടി ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​ണ്.

നേ​ര​ത്തെ​യു​ള്ള ധാ​ര​ണ പ്ര​കാ​രം ത​നി​ക്കു ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന സ​മി​തി​യി​ല്‍ നി​ന്നു കാ​ര​ണം കൂ​ടാ​തെ പു​റ​ത്താ​ക്കാ​നും ശ്ര​മ​മു​ണ്ടാ​യി. ക്രി​മി​ന​ല്‍ കേ​സി​ല്‍ കു​ടു​ക്കി മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്താ​നും ശ്ര​മ​മു​ണ്ടാ​യെ​ന്ന് ശ്രീ​നാ​ദേ​വി പ​റ​ഞ്ഞു.

വ്യ​ക്തി​ഹ​ത്യ​യും യ​ഥേ​ഷ്ടം ന​ട​ത്തി. പ​ള്ളി​ക്ക​ലി​ലെ ജ​ന​ങ്ങ​ളോ​ടു​ള്ള വി​ശ്വാ​സം കാ​ത്തു​സൂ​ക്ഷി​ക്കാ​നാ​ണ് ഇ​ത്ര​യും കാ​ലം പി​ടി​ച്ചു നി​ന്ന​തെ​ന്നും ഇ​നി ഏ​തെ​ങ്കി​ലും രാ​ഷ്്ട്രീ​യ​ക​ക്ഷി​യി​ല്‍ ചേ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ശ്രീ​നാ​ദേ​വി പ​റ​ഞ്ഞു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പി​ന്തു​ണ​ച്ചു വി​വാ​ദ​ത്തി​ലാ​യി; ശ്രീ​നാ​ദേ​വി സി​പി​ഐ വി​ട്ടു

പ​ത്ത​നം​തി​ട്ട: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ പി​ന്തു​ണ​ച്ച സി​പി​ഐ നേ​താ​വ് ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ പാ​ർ​ട്ടി​വി​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്വ​വും പാ​ർ​ട്ടി​യു​ടെ​യും എ​ഐ​വൈ​എ​ഫി​ന്‍റെ​യും എ​ല്ലാ സ്ഥാ​ന​ങ്ങ​ളും രാ​ജി​വ​ച്ച​താ​യി ശ്രീ​നാ​ദേ​വി പ​റ​ഞ്ഞു. പ​ള്ളി​ക്ക​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗ​മാ‍​യി​രു​ന്നു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫെ​യ്സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​തി​നെ തു​ട​ർ​ന്ന് പാ​ർ​ട്ടി ഇ​വ​രോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ ശ്രീ​നാ​ദേ​വി​യെ ത​ള്ളു​ന്ന നി​ല​പാ​ടാ​ണ് സി​പി​ഐ സ്വീ​ക​രി​ച്ച​ത്. നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു. ഒ​ട്ട​ന​വ​ധി പ​രാ​തി​ക​ൾ പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ന​ൽ​കി​യ​താ​ണ്.

എ​ന്നാ​ൽ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നും ശ്രീ​നാ​ദേ​വി പ​റ​ഞ്ഞു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യ​ത്തി​ൽ സാ​ങ്ക​ൽ​പ്പി​ക ഇ​ര​ക​ളെ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ത​ന്നെ ഇ​ര​യാ​ക്കാ​ൻ ഒ​രു ചാ​ന​ൽ ശ്ര​മി​ച്ചെ​ന്നു​മാ​യി​രു​ന്നു ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റ്.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ നി​യ​മ​ത്തി​നു മു​ന്നി​ൽ തെ​റ്റു​കാ​ര​നാ​ണെ​ങ്കി​ൽ ശി​ക്ഷി​ക്ക​പ്പെ​ട​ണം. എ​ന്നാ​ൽ ഈ ​വി​ഷ​യ​ത്തി​ൽ സാ​ങ്ക​ൽ​പ്പി​ക ഇ​ര​ക​ളെ സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​ര​ക​ളെ മാ​ത്ര​മ​ല്ല ഇ​ര​ക​ളെ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ​യും ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്ത​ണ​മെ​ന്നു​മാ​ണ് അ​വ​ർ കു​റി​പ്പി​ൽ പ​റ​ഞ്ഞി​രു​ന്നു.

 

Kerala

'മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​പ​മാ​നി​ച്ചു, സി​പി​ഐ യു​വ​ജ​ന​സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം അ​തി​രു​ക​ട​ന്നു': മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​വി​ഷ​യ​ത്തി​ലെ സ​മ​വാ​യ​ത്തി​നു പി​ന്നാ​ലെ സി​പി​ഐ നേ​താ​ക്ക​ൾ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ സി​പി​ഐ ഓ​ഫീ​സി​നു മു​ന്നി​ൽ വ​ച്ച് ത​ന്നെ അ​പ​മാ​നി​ക്കു​ന്ന പ്ര​സ്താ​വ​ന ന​ട​ത്തി. എ​ഐ​എ​സ്എ​ഫ്, എ​ഐ​വൈ​എ​ഫ് സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം അ​തി​രു​ക​ട​ന്നെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

അ​നി​ലി​നെ ഫോ​ണി​ൽ വി​ളി​ച്ച ശേ​ഷ​മാ​ണ് ഓ​ഫീ​സി​ൽ പോ​യ​ത്. എ​ന്നാ​ൽ അ​നി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് എ​ന്നെ അ​വ​ഹേ​ളി​ക്കു​ന്ന രീ​തി​യി​ൽ പ​റ​ഞ്ഞു. ഒ​രാ​ൾ ഓ​ഫീ​സി​ൽ വ​ന്നാ​ൽ സം​സാ​രി​ക്ക​ണ​മ​ല്ലോ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​ത് മ​ര്യാ​ദ ഇ​ല്ലാ​ത്ത സം​സ്കാ​ര​മാ​ണെ​ന്ന് ശി​വ​ൻ​കു​ട്ടി വി​മ​ർ​ശി​ച്ചു.

എ​ഐ​എ​സ്എ​ഫ്, എ​ഐ​വൈ​എ​ഫ് സം​ഘ​ട​ന​ക​ൾ അ​തി​രു​ക​ട​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ത​ന്‍റെ വീ​ട്ടി​ലേ​ക്ക് ര​ണ്ടു​ത​വ​ണ പ്ര​ക​ട​നം ന​ട​ത്തി. ത​ന്‍റെ കോ​ലം ക​ത്തി​ച്ച​ത് എ​ന്തി​നാ​ണ്. ത​ന്നെ വ​ർ​ഗീ​യ​വാ​ദി​യാ​ക്കാ​ൻ ശ്ര​മി​ച്ചു ഇ​വ​ർ. താ​ൻ ബി​നോ​യ്‌ വി​ശ്വ​ത്തെ വി​ളി​ച്ചു പ​രാ​തി​പ്പെ​ട്ടെ​ന്നും ശി​വ​ൻ​കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പി​എം ശ്രീ ​സ​മ​വാ​യം: സി​പി​ഐ​യെ മ​യ​ക്കാ​നു​ള്ള മ​യ​ക്കു​വെ​ടി മാ​ത്ര​മെ​ന്ന് സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം സി​പി​ഐ​യെ മ​യ​ക്കാ​നു​ള്ള മ​യ​ക്കു​വെ​ടി മാ​ത്ര​മാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. മ​യ​ക്കു​വെ​ടി​യേ​റ്റോ എ​ന്ന് പ​റ​യേ​ണ്ട​ത് സി​പി​ഐ ആ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ഷ്ട്രീ​യ ഒ​ത്തു​തീ​ർ​പ്പി​ന് വേ​ണ്ടി​യു​ള്ള അ​ട​വു​ന​യം മാ​ത്ര​മാ​ണി​ത്. ധാ​ര​ണാ​പ​ത്രം റ​ദ്ദാ​ക്കാ​ൻ കേ​ന്ദ്ര​ത്തി​നേ അ​വ​കാ​ശ​മു​ള്ളൂ. മ​ര​വി​പ്പി​ക്കാം എ​ന്ന നി​ർ​ദേ​ശം പ്രാ​യോ​ഗി​ക​മ​ല്ല. ഇ​ത് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്ക​ലാ​ണ്. ബി​ജെ​പി- സി​പി​എം ഒ​ത്തു​ക​ളി പ​ക​ൽ പോ​ലെ വ്യ​ക്ത​മാ​ണെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

Kerala

ഒ​ര​ടി​പോ​ലും പി​ന്നോ​ട്ടി​ല്ല; നി​ല​പാ​ടി​ലു​റ​ച്ച് സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​ധാ​ര​ണാ​പ​ത്രം റ​ദ്ദാ​ക്കി​യി​ല്ലെ​ങ്കി​ൽ ഇ​ന്ന് ചേ​രു​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് സി​പി​ഐ. ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് നി​ല​പാ​ട് ക​ടു​പ്പി​ക്കാ​ൻ സി​പി​ഐ തീ​രു​മാ​നി​ച്ച​ത്.

അ​തേ​സ​മ​യം മ​ന്ത്രി​മാ​രും സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളും ത​ല​സ്ഥാ​ന​ത്ത് തു​ട​ര​ണ​മെ​ന്നും ബി​നോ​യ് വി​ശ്വം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​നു​ന​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി​സ​ഭാ യോ​ഗം വൈ​കു​ന്നേ​രം 3.30 ലേ​ക്ക് മാ​റ്റി. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് സി​പി​ഐ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ചേ​രും.

ക​രാ​ർ റ​ദ്ദാ​ക്കി​യെ​ന്ന് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ക്കാ​തെ ത​ങ്ങ​ളു​ടെ മ​ന്ത്രി​മാ​ർ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് സി​പി​ഐ നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി. എ​സ്‌​എ​സ്‌​കെ ഫ​ണ്ട് വാ​ങ്ങി പി​എം ശ്രീ​യി​ൽ മെ​ല്ലെ പോ​ക്ക് ന​ട​ത്താ​മെ​ന്ന നി​ർ​ദേ​ശം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വീ​ണ്ടും ഉ​യ​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ലും സി​പി​ഐ വ​ഴ​ങ്ങി​ല്ല.

ര​ണ്ട് ത​വ​ണ മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്തു മാ​റ്റി​വ​ച്ച വി​ഷ​യ​ത്തി​ൽ വീ​ണ്ടും മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് ഒ​പ്പി​ട്ട​ത്. ഇ​താ​ണ് സി​പി​ഐ​യെ ചൊ​ടി​പ്പി​ച്ച​ത്. അ​തേ​സ​മ​യം സ​മ​വാ​യം തു​ട​രാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് സി​പി​എം.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ ക​ണ്ണൂ​രി​ലെ പ​രി​പാ​ടി​ക​ളെ​ല്ലാം റ​ദ്ദാ​ക്കി രാ​ത്രി​യോ​ടെ ത​ല​സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചു. ഇ​ന്ന് രാ​വി​ലെ അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

 

Kerala

പി​എം ശ്രീ: ​എ​ൽ​ഡി​എ​ഫി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷം; മ​ന്ത്രി​മാ​രെ പി​ൻ​വ​ലി​ക്കാ​നു​ള്ള ക​ടു​ത്ത നി​ല​പാ​ടി​ൽ സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യെ ചൊ​ല്ലി എ​ൽഡി​എ​ഫി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. പ​ദ്ധ​തി​യി​ൽ​നി​ന്നു പി​ന്മാ​റ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ സി​പി​ഐ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ്. അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നു സി​പി​ഐ മ​ന്ത്രി​മാ​രെ പി​ൻ​വ​ലി​ക്കാ​നു​ള്ള ക​ടു​ത്ത നി​ല​പാ​ടി​ലാ​ണ് സി​പി​ഐ നേ​തൃ​ത്വം.

മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യാ​തെ മ​ന്ത്രി​മാ​രെ ഇ​രു​ട്ടി​ൽ നി​ർ​ത്തി​യാ​ണ് ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​തെ​ന്നാ​ണ് സി​പിഐ ​യു​ടെ ആ​രോ​പ​ണം. ത​ങ്ങ​ളു​ടെ ആ​ത​മാ​ഭി​മാ​ന​ത്തി​നേ​റ്റ മു​റി​വാ​ണ്. സിപി​ഐ സം​സ്ഥാ​ന നേ​തൃ​ത്യ​ത്തി​നോ​ടു പോ​ലും ച​ർ​ച്ച ചെ​യ്യാ​തെ ഇ​ട​തു​ന​യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യാ​ണ് ധാ​ര​ണാ​പ​ത്ര​ത്തി​ൽ അ​തീ​വ ര​ഹ​സ്യ​മാ​യി ഒ​പ്പി​ട്ട​തെ​ന്നാ​ണു സി​പി​ഐ പ​റ​യു​ന്ന​ത്.

പി​ണ​ങ്ങി നി​ൽ​ക്കു​ന്ന സി​പി​ഐ​യെ അ​നു​ന​യി​പ്പി​ക്കാ​ൻ തിങ്കളാഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ല​പ്പു​ഴ​യി​ൽ വ​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്‌ വി​ശ്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും പ്ര​ശ്ന​പ​രി​ഹാ​ര​മാ​യി​ല്ല. പ​ദ്ധ​തി​യി​ൽ നി​ന്നും പി​ന്മാ​റു​ന്ന​താ​യി കാ​ട്ടി കേ​ന്ദ്ര​ത്തി​നു ക​ത്ത് ന​ൽ​ക​ണ​മെ​ന്നാ​ണ് സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നാ​ണ് സി​പിഎം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് തിങ്കളാഴ്ച തീ​രു​മാ​നി​ച്ച​ത്.

അ​തേ​സ​മ​യം ധാ​ര​ണാപ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​തി​നെച്ചൊ​ല്ലി വി​ചി​ത്ര ന്യാ​യീ​ക​ര​ണ​ങ്ങ​ളാ​ണ് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ര​ത്തു​ന്ന​ത്.​ ഒ​പ്പി​ട്ട​തു പേ​രി​നു​വേ​ണ്ടി മാ​ത്ര​മാ​ണെ​ന്നാ​ണ് മ​ന്ത്രി ന്യാ​യീ​ക​രി​ച്ച​ത്.

എ​ൻഇ​പി ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മ​ന്ത്രി പ​റ​യു​ന്നു. സി​പി​ഐ യെ ​പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു കൊ​ണ്ടാ​ണ് മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യു​ടെ വാ​ദ​ങ്ങ​ൾ. ദേ​ശാ​ഭി​മാ​നി പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​തി​നെ ന്യാ​യീ​ക​രി​ച്ചു ശി​വ​ൻ​കു​ട്ടി ലേ​ഖ​നം എ​ഴു​തി​യി​ട്ടു​ണ്ട്. പാ​ർ​ട്ടി​യു​ടെ മ​ല​ക്കം​മ​റി​ച്ചി​ലി​ൽ സി​പി​എ​മ്മി​ലെ അ​ണി​ക​ൾ​ക്കും നേ​താ​ക്ക​ൾ​ക്കും അ​മ​ർ​ഷം ഉ​ണ്ട്.

Kerala

മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ സ​മ​വാ​യ​മാ​യി​ല്ല; മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ നി​ന്നും സി​പി​ഐ വി​ട്ടു​നി​ൽ​ക്കും

ആ​ല​പ്പു​ഴ: പി​എം ശ്രീ ​വി​വാ​ദ​ത്തി​ൽ ക​ടു​ത്ത നി​ല​പാ​ടു​മാ​യി സി​പി​ഐ. ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ സി​പി​ഐ മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കി​ല്ല.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​വും ത​മ്മി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച സ​മ​വാ​യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ നി​ന്നും സി​പി​ഐ​യു​ടെ നാ​ല് മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കി​ല്ല എ​ന്ന ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്.

ആ​ല​പ്പു​ഴ ഗ​സ്റ്റ്ഹൗ​സി​ൽ വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഒ​രു മ​ണി​ക്കൂ​ർ ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി. ബി​നോ​യ് വി​ശ്വ​വു​മാ​യു​ള്ള ച​ർ​ച്ച​യ്ക്കു പി​ന്നാ​ലെ സി​പി​ഐ​യു​ടെ മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, പി. ​പ്ര​സാ​ദ്, ജി.​ആ​ർ. അ​നി​ൽ എ​ന്നി​വ​രും മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

Kerala

മു​ൾ​മു​ന​യി​ൽ എ​ൽ​ഡി​എ​ഫ്; മ​ന്ത്രി​മാ​ർ രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു, പി​എം ശ്രീ​ക്കെ​തി​രേ ക​ടു​ത്ത നി​ല​പാ​ടു​മാ​യി സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​ക്കെ​തി​രെ ക​ടു​ത്ത നി​ല​പാ​ടു​മാ​യി സി​പി​ഐ. പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ങ്കി​ല്‍ മ​ന്ത്രി​മാ​രെ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ത്തെ​ത്തു​ട​ര്‍​ന്ന് മ​ന്ത്രി​മാ​രും രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു.

മ​ന്ത്രി​മാ​രാ​യ കെ.​രാ​ജ​നും പി.​പ്ര​സാ​ദും ജി.​ആ​ര്‍. അ​നി​ലും ചി​ഞ്ചു​റാ​ണി​യു​മാ​ണ് രാ​ജി സ​ന്ന​ദ്ധ​ത പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ എ​ന്തി​നും ത​യാ​റാ​ണെ​ന്നാ​ണ് മ​ന്ത്രി​മാ​രും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി​ക​ളു​ടെ ഫ​യ​ല്‍ വ​ര്‍​ക്കു​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ നാ​ലു മ​ന്ത്രി​മാ​രും ത​ങ്ങ​ളു​ടെ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റ്, നി​ർ​വാ​ഹ​ക​സ​മി​തി യോ​ഗ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ ക​ന​ത്ത രോ​ക്ഷ​മാ​ണ് ഉ​യ​ർ​ന്ന​ത്. പി​എം ശ്രീ​യി​ൽ ഒ​പ്പി​ട്ടു എ​ന്നു മാ​ത്ര​മാ​യി വി​ഷ​യ​ത്തെ ചു​രു​ക്കേ​ണ്ടെ​ന്നും ബി​ജെ​പി​യു​ടെ ന​യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​വ​രാ​യി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ മാ​റി​യ​തി​നെ​തി​രേ​യാ​ണ് പ്ര​തി​ക​രി​ക്കേ​ണ്ട​തെ​ന്നു​മു​ള്ള വി​കാ​ര​മാ​ണ് യോ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ​ത്.

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള കെ. ​പ്ര​കാ​ശ് ബാ​ബു​വാ​ണ് നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​ത്. വി​ഷ​യ​ത്തി​ൽ നി​ർ​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സി​പി​ഐ നി​ർ​വാ​ഹ​ക​സ​മി​തി യോ​ഗം ഇ​ന്ന് ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ക​യാ​ണ്. യോ​ഗ​ത്തി​ൽ നി​ർ​ണാ​യ​ക തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നു ത​ന്നെ​യാ​ണ് സൂ​ച​ന. മ​ന്ത്രി​മാ​രെ പി​ൻ​വ​ലി​ക്കു​മോ അ​തോ മു​ന്ന​ണി​യി​ൽ നി​ന്നു​ത​ന്നെ മാ​റി​നി​ൽ​ക്കു​മോ എ​ന്നാ​ണ് രാ​ഷ്‌​ട്രീ​യ കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന​ത്.

വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ മു​ന്നോ​ട്ടു​പോ​കും: ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം.

ആ​ശ​യ​പ​ര​മാ​യും ന​യ​പ​ര​മാ​യും മു​ന്നോ​ട്ട് പോ​കും. മു​ഖ്യ​മ​ന്ത്രി ത​ന്നെ ഇ​തു​വ​രെ വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ളി​ച്ചെ​ന്ന വാ​ര്‍​ത്ത​ക​ള്‍ തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​ത്.

സി​പി​ഐ നി​ല​പാ​ടു​ക​ള്‍ ഉ​ള്ള പാ​ര്‍​ട്ടി: മ​ന്ത്രി കെ.​രാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നു മ​ന്ത്രി കെ. ​രാ​ജ​ന്‍. നി​ല​പാ​ടു​ക​ളു​ള്ള പാ​ര്‍​ട്ടി​യാ​ണ് സി​പി​ഐ. പാ​ര്‍​ട്ടി​യു​ടെ നി​ല​പാ​ടു​ക​ള്‍ എ​ല്ലാം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​റ​യും.

എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് സി​പി​ഐ​ക്കു കൃ​ത്യ​മാ​യ നി​ല​പാ​ടും ധാ​ര​ണ​യു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​ത്.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് ‌തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ സി​പി​ഐ​യു​ടെ എ​തി​ര്‍​പ്പ് പ​രി​ഹ​രി​ക്കാ​നാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം എ​കെ​ജി സെ​ന്‍റ​റി​ല്‍ രാ​വി​ലെ തു​ട​ങ്ങി. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നാ​ണ് യോ​ഗ​മെ​ന്നു സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​മാ​രെ ഉ​ള്‍​പ്പെ​ടെ പി​ന്‍​വ​ലി​ക്കാ​നു​ള്ള ക​ടു​ത്ത നി​ല​പാ​ടു​മാ​യി സി​പി​ഐ മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സി​പി​എം അ​ടി​യ​ന്ത​ര സെ​ക്ര​ട്ട​റി​യേ​റ്റ് കൂ​ടു​ന്ന​ത്.

Kerala

മു​ന്ന​ണി മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​നം; കേ​ന്ദ്ര​ത്തി​ന്‍റെ സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​നു വ​ഴ​ങ്ങി: പി​എം ശ്രീ​യി​ൽ ആ​ഞ്ഞ​ടി​ച്ച് സി​പി​ഐ മു​ഖ​പ​ത്രം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സം​സ്ഥാ​നം ഒ​പ്പു​വ​ച്ച​തി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ മു​ഖ​പ​ത്രം. പ​ദ്ധ​തി​യി​ൽ ഒ​പ്പു​വ​ച്ച വാ​ർ​ത്ത അ​പ്ര​തീ​ക്ഷി​ത​വും അ​മ്പ​ര​പ്പി​ക്കു​ന്ന​തു​മാ​ണെ​ന്നും ഇ​ത് മു​ന്ന​ണി സം​വി​ധാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്നു.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​നു വ​ഴ​ങ്ങു​ന്ന​ത് സം​സ്ഥാ​ന​ത്തി​ന്‍റെ ഫെ​ഡ​റ​ൽ ജ​നാ​ധി​പ​ത്യം അ​ടി​യ​റ വ​യ്ക്കു​ന്ന ന​ട​പ​ടി​യാ​ണ്. പ​ദ്ധ​തി സം​ബ​ന്ധി​ച്ച് സി​പി​ഐ മ​ന്ത്രി​മാ​ർ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ ര​ണ്ടു​ത​വ​ണ എ​തി​ർ​പ്പ് ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ച​ർ​ച്ച​ക​ളു​ടെ​യും സ​മ​വാ​യ​ത്തി​ന്‍റെ​യും എ​ല്ലാ സാ​ധ്യ​ത​ക​ളും അ​ട്ടി​മ​റി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​യ്ക്കു​ന്ന​തി​ലൂ​ടെ ഉ​ണ്ടാ​യ​ത്. അ​ത് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്ന​ത് ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്നു.

Kerala

എ​ൽ​ഡി​എ​ഫി​ൽ പൊ​ട്ടി​ത്തെ​റി; ഗോ​ളി​ത​ന്നെ ഗോ​ള​ടി​ച്ചെ​ന്ന് സി​പി​ഐ, ആ​ർ​ജെ​ഡി​ക്കും രോ​ഷം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യെ​ച്ചൊ​ല്ലി ഇ​ട​തു മു​ന്ന​ണി​യി​ൽ പൊ​ട്ടി​ത്തെ​റി. സി​പി​ഐ​യു​ടെ ക​ടു​ത്ത എ​തി​ർ​പ്പി​നു പു​ല്ലു​വി​ല ന​ൽ​കി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പി​എം ശ്രീ ​പ​ദ്ധ​തി​യു​ടെ ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ച​താ​ണ് ഇ​ട​തു​മു​ന്ന​ണി​യി​ൽ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

സി​പി​ഐ അ​ഭി​മാ​ന​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് സി​പി​എം വി​ഷ​യം കൈ​കാ​ര്യം ചെ​യ്ത​തെ​ന്ന വി​കാ​ര​മാ​ണ് പാ​ർ​ട്ടി​യി​ൽ നി​ല​നി​ൽ​ക്കു​ന്ന​ത്. ഒ​രു ഘ​ട​ക​ക​ക്ഷി​യോ​ടു കാ​ണി​ക്കേ​ണ്ട യാ​തൊ​രു മ​ര്യാ​ദ​യും പ്ര​ക​ടി​പ്പി​ക്കാ​തെ സി​പി​എം പി​എം​ശ്രീ​യി​ൽ ഒ​പ്പു​വ​ച്ച​താ​ണ് സി​പി​ഐ​യെ ചൊ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലും പ​ര​സ്യ​മാ​യും പ​ദ്ധ​തി​യോ​ടു​ള്ള​എ​തി​ർ​പ്പ് സി​പി​ഐ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ട​തു മു​ന്ന​ണി​യി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ സി​പി​എം ത​യാ​റാ​യി​ല്ല.ആ​ർ​ജെ​ഡി​ക്കും നീ​ര​സം

ഇ​ട​തു മു​ന്ന​ണി​യി​ലു​ള്ള ആ​ർ​ജെ​ഡി​യും ഇ​ക്കാ​ര്യ​ത്തി​ൽ നീ​ര​സം പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ചു. പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ഇ​ട​തു​മു​ന്ന​ണി​യി​ൽ യാ​തൊ​രു ച​ർ​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​ർ​ജെ​ഡി​യും തു​റ​ന്ന​ടി​ച്ചു. രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട മ​ന്ത്രി കെ.​രാ​ജ​ൻ പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട് സെ​ക്ര​ട്ട​റി ബി​നോ​യി വി​ശ്വം പ​റ​യു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്.

ഇ​തി​നു പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട സ​ന്തോ​ഷ്കു​മാ​ർ എം​പി ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് സി​പി​എ​മ്മി​നെ​തി​രേ ഉ​യ​ർ​ത്തി​യ​ത്. ഗോ​ളി ത​ന്നെ ഗോ​ൾ അ​ടി​ക്കു​ന്ന ഇ​ട​പാ​ടാ​ണ് ന​ട​ന്ന​ത്, മു​ന്ന​ണി​മ​ര്യാ​ദ​യു​ടെ ലം​ഘ​നം, ത​ല​യി​ൽ മു​ണ്ടി​ട്ടു​പോ​യി ഒ​പ്പി​ട്ടു എ​ന്നി​ങ്ങ​നെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്.

എ​ഐ​എ​സ്എ​ഫ് രം​ഗ​ത്ത്

സി​പി​ഐ​യു​ടെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ എ​ഐ​എ​സ്എ​ഫ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ നേ​രി​ട്ടു വി​മ​ർ​ശി​ച്ചു രം​ഗ​ത്തു​വ​ന്നു. വ​ഞ്ച​നാ​പ​ര​മാ​യ നി​ല​പാ​ടാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സ്വീ​ക​രി​ച്ച​തെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ വി​മ​ർ​ശ​നം. ഇ​തി​നി​ടെ. സി​പി​ഐ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നേ​ക്കു​മെ​ന്നു സൂ​ച​ന​യു​ണ്ട്.

ഒ​പ്പം ഇ​ട​തു​മു​ന്ന​ണി​യി​ലെ മ​റ്റു ക​ക്ഷി​ക​ളു​മാ​യും സം​സാ​രി​ക്കും. തു​ട​ർ​ന്ന് എ​തി​ർ​പ്പ് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ക്കാ​നാ​ണ് നീ​ക്കം. വി​ഷ‍​യ​ത്തി​ൽ സി​പി​ഐ സെ​ക്ര​ട്ട​റി മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. വൈ​കു​ന്നേ​രം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. പി​എം​ശ്രീ പ​ദ്ധ​തി​യി​ൽ ഒ​പ്പി​ടാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ക്കു​ക​യാ​ണ് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ ല​ക്ഷ്യ​മെ​ന്നു ക​രു​തു​ന്നു.

ഞെ​ട്ട​ലി​ൽ ഇ​ട​തു​കേ​ന്ദ്ര​ങ്ങ​ൾ

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി​യ സ​മ​യ​ത്ത് മു​ന്ന​ണി​യി​ലു​ണ്ടാ​യ ക​ല​ഹം ഇ​ട​തു​കേ​ന്ദ്ര​ങ്ങ​ളെ അ​ന്പ​ര​പ്പി​ച്ചി​ട്ടു​ണ്ട്. വി​ഷ​യം ച​ർ​ച്ച ചെ​യ്തും പ​ര​സ്പ​രം സം​സാ​രി​ച്ചും തീ​ർ​ക്കു​ന്ന​തി​നു പ​ക​രം പ്ര​കോ​പ​ന​പ​ര​മാ​യ രീ​തി​യി​ലാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മു​ന്നോ​ട്ടു​പോ​യ​തെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഉ​യ​രു​ന്ന​ത്.

എ​ടു​ത്തു​ചാ​ടി പി​എം​ശ്രീ​യി​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഒ​പ്പി​ടു​മെ​ന്ന് സി​പി​ഐ തീ​രെ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ച​ർ​ച്ച​യ്ക്കോ സ​മ​വാ​യ​ത്തി​നോ ശ്ര​മി​ക്കാ​തെ പ്ര​കോ​പ​ന​പ​ര​മാ​യ രീ​തി​യി​ലാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ​ടി​ക​ളെ​ടു​ത്ത​തെ​ന്ന നി​ഗ​മ​ന​ത്തി​ൽ ഒ​ട്ടും വി​ട്ടു​കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലേ​ക്കു നീ​ങ്ങി​യി​രി​ക്കു​ക​യാ​ണ് സി​പി​ഐ.

സി​പി​എ​മ്മി​നേ​ക്കാ​ൾ ഭേ​ദം കോ​ൺ​ഗ്ര​സ് ആ​ണെ​ന്ന ഗൗ​ര​വ​ത​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ പോ​ലും സി​പി​ഐ യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

District News

സി​പി​ഐ​യി​ൽ നി​ന്ന് രാ​ജി​വച്ച് സി​പി​എ​മ്മി​ൽ ചേ​ർ​ന്നു

കൊ​ല്ലം: പാ​ർ​ട്ടി​യി​ൽ നി​ന്ന് ആ​രും പോ​യി​ട്ടി​ല്ലെ​ന്ന് സിപിഐ ​ജി​ല്ലാ​സെ​ക്ര​ട്ട​റി പ​റ​ഞ്ഞ​ത് അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് തെ​ളി​യി​ച്ച് കു​ണ്ട​റ​യി​ൽ നി​ന്ന് രാ​ജിവച്ച​വ​ർ സി​പി​എ​മ്മി​ൽ ചേ​ർ​ന്നു. സിപിഐ ​കു​ണ്ട​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി. ​സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ത്രസ​മ്മേ​ള​നം ന​ട​ത്തി​യാ​ണ് സി ​പി ഐ ​വി​ട്ട​വ​ർ സി ​പി എ​മ്മി​ൽ ചേ​ർ​ന്ന​താ​യി അ​റി​യി​ച്ച​ത്.

ഉ​പ​രി ക​മ്മി​റ്റി​യും മ​ണ്ഡ​ലം ക​മ്മി​റ്റി​യും പ​റ​യു​ന്ന​ത് കേ​ൾ​ക്കാ​ൻ ജി​ല്ലാ ക​മ്മി​റ്റി ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് മു​ൻ കു​ണ്ട​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി റ്റി. ​സു​രേ​ഷ് കു​മാ​ർ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ച​ത്.

പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ നി​ലാ​പാ​ടാ​ണ് ഉ​ള്ള​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി ന​ട​ത്തു​ന്ന​ത് കൂ​ട്ട് ക​ച്ച​വ​ട​മാ​ണ്. ഭൂ​രി​പ​ക്ഷ തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കൂ​ട്ടാ​ക്കു​ന്നി​ല്ല. സം​സ്ഥാ​ന നേ​തൃ​ത്വം പ​റ​യു​ന്ന​ത് പോ​ലും കേ​ൾ​ക്കാ​ൻ ത​യാ​റാ​വു​ന്നി​ല്ലെ​ന്നും ടി. ​സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

എ​ക്കാ​ല​വും ഭൂ​രി​പ​ക്ഷ തീ​രു​മാ​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്യു​ണി​സ്റ്റ്‌ പാ​ര്‍​ട്ടി​യു​ടെ ഭ​ര​ണ​ഘ​ട​ന ത​ത്വ​ങ്ങ​ള്‍​ക്ക്‌ വി​രു​ദ്ധ​മാ​യി മ​ണ്ഡ​ലം ക​മ്മി​റ്റി സ്രെ​ക​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ 18 വ​ര്‍​ഷം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ആ​ര്‍. സേ​തു​നാ​ഥി​നെ വീ​ണ്ടും സ്രെ​ക​ട്ട​റി​യാ​ക്കാ​ന്‍ ജി​ല്ലാ​നേ​തൃ​ത്വം വാ​ശി​പി​ടി​ച്ചെ​ന്നാ​ണ് രാ​ജി​വച്ച​വ​ർ ആ​രോ​പി​ക്കു​ന്ന​ത്. ‌‌

മൊ​ത്തം 325 പേ​ർ കു​ണ്ട​റ​യി​ൽ പാ​ർ​ട്ടി വി​ട്ടെ​ന്നാ​ണ് ടി.സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞ​ത്. സു​രേ​ഷ് കു​മാ​റി​നെ കൂ​ടാ​തെ ജ​ല​ജ ഗോ​പ​ന്‍, സോ​ണി വി. പ​ള്ളം, ആ​ര്‍.ശി​വ​ശ​ങ്ക​ര​പി​ള്ള തു​ട​ങ്ങി​യ നേ​താ​ക്ക​ളാ​ണ് പ​ത്രസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി; മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ എ​തി​ർ​പ്പു​മാ​യി സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ചേ​രാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ എ​തി​ർ​പ്പ് ഉ​യ​ർ​ത്തി സി​പി​ഐ. മ​ന്ത്രി കെ.​രാ​ജ​ൻ പാ​ർ​ട്ടി​യു​ടെ ആ​ശ​ങ്ക അ​റി​യി​ച്ചെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യോ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യോ മ​റു​പ​ടി ന​ൽ​കി​യി​ല്ല.

നേ​ര​ത്തെ ര​ണ്ട് ത​വ​ണ മ​ന്ത്രി​സ​ഭാ യോ​ഗം ച​ർ​ച്ച ചെ​യ്ത് മാ​റ്റി​വെ​ച്ച​താ​ണ് പി​എം ശ്രീ. ​രാ​വി​ലെ ബി​നോ​യ് വി​ശ്വം പാ​ർ​ട്ടി മ​ന്ത്രി​മാ​രെ വീ​ട്ടി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. ഈ ​ച​ർ​ച്ച​യി​ലാ​ണ് കാ​ബി​ന​റ്റി​ൽ എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യ​ത്.

ഫ​ണ്ട് വാ​ങ്ങി​യാ​ലും ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ന​ട​പ്പാ​ക്കി​ല്ലെ​ന്ന ശി​വ​ൻ​കു​ട്ടി​യു​ടെ വാ​ദം ബി​നോ​യ് വി​ശ്വം ത​ള്ളി. സി​പി​എ​മ്മും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും പ​ല​ത​രം വി​ശ​ദീ​ക​ര​ണം ന​ട​ത്തു​മ്പോ​ഴും പ​ദ്ധ​തി​യോ​ടു​ള്ള എ​തി​ർ​പ്പി​ൽ പി​ന്നോ​ട്ടി​ല്ലെ​ന്ന് സി​പി​ഐ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Kerala

കേ​ന്ദ്ര ഫ​ണ്ട് വാ​ങ്ങു​ന്ന​തി​ൽ തെ​റ്റി​ല്ല, പ​ക്ഷേ ബി​ജെ​പി​യു​ടെ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കാ​ൻ പാ​ടി​ല്ല: വി.​ഡി. സ​തീ​ശ​ൻ

പാ​ല​ക്കാ​ട്: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ കേ​ന്ദ്ര ഫ​ണ്ട് വാ​ങ്ങു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. എ​ന്നാ​ൽ ബി​ജെ​പി​യു​ടെ വ​ർ​ഗീ​യ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ന​രേ​ന്ദ്ര മോ​ദി​യു​ടെ വീ​ട്ടി​ൽ നി​ന്ന​ല്ല കേ​ന്ദ്ര ഫ​ണ്ട് ന​ൽ​കു​ന്ന​ത്. കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തി​ന് മു​മ്പാ​ണ് പി​എം ശ്രീ ​പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ സി​പി​ഐ​യെ പ​രി​ഹ​സി​ച്ച സ​തീ​ശ​ൻ, എ​ന്തി​നാ​ണ് നാ​ണം​കെ​ട്ട് എ​ൽ​ഡി​എ​ഫി​ൽ നി​ൽ​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ചു. ഏ​തു സി​പി​ഐ എ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ചോ​ദി​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു സ​തീ​ശ​ന്‍റെ പ​രാ​മ​ർ​ശം.

അ​തേ​സ​മ​യം, സി​പി​ഐ​യെ മു​ന്ന​ണി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്നി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. എ​ൻ​ഡി​എ​യി​ൽ നി​ന്നും എ​ൽ​ഡി​എ​ഫി​ൽ നി​ന്നും നി​ര​വ​ധി​പാ​ർ​ട്ടി​ക​ൾ യു​ഡി​എ​ഫി​ലേ​ക്ക് വ​രാ​നാ​യി കാ​ത്തു നി​ൽ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ നി​ല​വി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി.

Kerala

സി​പി​ഐ എം​എ​ൽ​എ​ക്കെ​തി​രെ ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം

കൊ​ല്ലം: കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്ക​ത്തി​ൽ സി​പി​ഐ എം​എ​ൽ​എ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്ഐ. പു​ന​ലൂ​ർ എം​എ​ൽ​എ പി.​എ​സ്.​സു​പാ​ലി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്ഐ രം​ഗ​ത്തെ​ത്തി​യ​ത്.

സു​പാ​ലി​നെ​തി​രെ ഡ​യിം​ഗ് ഹാ​ർ​നെ​സ് എം​എ​ൽ​എ എ​ന്ന ബാ​ന​റു​മാ​യാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. പു​ന​ലൂ​ർ എ​സ്എ​ൻ കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടി​പ്പി​ലെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ലും സു​പാ​ലി​നെ​തി​രെ ബാ​ന​ർ ഉ​യ​ർ​ന്നി​രു​ന്നു.

സു​പാ​ൽ അ​ട​വ് പ​ഠി​ച്ച സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ​മാ​രു​ടെ പ്ര​സ്ഥാ​ന​മാ​ണ് എ​സ്എ​ഫ്ഐ എ​ന്നാ​യി​രു​ന്നു ബാ​ന​ർ. ഇ​തി​ന് പി​ന്നാ​ലെ എ​സ്എ​ഫ്ഐ​യ്ക്കും ഡി​വൈ​എ​ഫ്ഐ​യ്ക്കും എ​തി​രെ അ​ധി​ക്ഷേ​പ മു​ദ്ര​വാ​ക്യ​വു​മാ​യി എ​ഐ​എ​സ്എ​ഫും എ​ഐ​വൈ​എ​ഫും പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു.

Latest News

Corehub Up